Skip to main content

ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് അപേക്ഷിക്കാം

 

ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ബയോഫ്ളോക്ക് മത്സ്യകൃഷിയില്‍ താത്പര്യമുളള മത്സ്യ കര്‍ഷകര്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. സ്വന്തമായോ കുറഞ്ഞത് മൂന്ന് വര്‍ഷം പാട്ടത്തിനെടുത്തതുമായോ ബയോഫ്ളോക്ക് യൂണിറ്റ് നിര്‍മിക്കാന്‍ ആവശ്യമുള്ള സ്ഥലം ഉളളവരും ഗുണഭോക്തൃ വിഹിതം അടയ്ക്കാന്‍ തയാറുളളവരുമാകണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ക്കോ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജൂലൈ നാലിനകം അപേക്ഷ നല്‍കണം. ഫോണ്‍ : 0491-2815245.

date