Post Category
രേഖാ ചിത്രീകരണ രചനകളുടെ പ്രദര്‍ശനം ആറുമുതല്‍ കണ്ണൂരില്‍
ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ടി. പത്മനാഭന്‍ സാംസ്‌കാരികോത്‌സവത്തോടനുബന്ധിച്ച് നടക്കുന്ന രേഖാ ചിത്രീകരണ ക്യാമ്പിലെ രചനങ്ങളുടെ പ്രദര്‍ശനം മാര്‍ച്ച് ആറുമുതല്‍ 10 വരെ കണ്ണൂര്‍ സാംസ്‌കാരികോത്‌സവ നഗരിയില്‍ നടക്കും.
ടി. പത്മനാഭന്‍ കഥകളുടെ രേഖാ ചിത്രീകരണ ക്യാമ്പ് നടന്നുവരികയാണ്. രേഖാ ചിത്രീകരണ രംഗത്തെ പ്രമുഖരായ 11 പേര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്‍പതിന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ 'കല, സമൂഹം, ഫാസിസം' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും.
പി.എന്‍.എക്‌സ്.804/18
date
- Log in to post comments