Skip to main content

സുഭിക്ഷ കേരളം:  താനാളൂരില്‍  നാലേക്കറില്‍ കൃഷിയിറക്കി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍

  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി താനാളൂര്‍ വി.ആര്‍  നായനാര്‍ സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ നാല് ഏക്കര്‍ തരിശ് ഭൂമിയില്‍ കൃഷി തുടങ്ങി.  താനാളൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ് മാതൃക കൃഷി. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള ഡോ:ടി.വി മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള താനൂര്‍ ദേവധാര്‍ തണ്ണീര്‍കാട് പറമ്പ് ഭൂമിയിലാണ് മരച്ചീനിയും  പച്ചക്കറികളും  ഉള്‍പ്പെടുന്ന മാതൃകത്തോട്ടം വി.ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. പച്ചക്കറിയുടെ നടീല്‍ ഉദ്ഘാടനം താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.മുജീബ് ഹാജി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനും ഗ്രന്ഥാലയം സെക്രട്ടറിയുമായ പി.എസ്  സഹദേവന്‍ പദ്ധതി വിശദീകരിച്ചു.
   ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാമ്പറ്റ രാധ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീജ സത്യാനന്ദന്‍, കൃഷി ഓഫീസര്‍ വി.സി ആര്യ, വി.ഡി  സന്തോഷ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ ബി. അശ്വതി, ഗ്രന്ഥാലയം പ്രസിഡന്റ് രാജന്‍ തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date