Post Category
യുവജന കമ്മീഷന് ദേശീയ സെമിനാറിന് അപേക്ഷിക്കാം
സംസ്ഥാന യുവജന കമ്മീഷന് മാര്‍ച്ച് 15 മുതല്‍ 17 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ മാര്‍ച്ച് 10 നകം ബയോഡേറ്റയും അപേക്ഷയും സമര്‍പ്പിക്കണം. പാഠ്യ രംഗങ്ങളിലും പാഠ്യ ഇതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ വികാസ് ഭവനിലുള്ള കമ്മീഷന് ഓഫീസിലോ (കേരള സംസ്ഥാന യുവജന കമ്മീഷന്, വികാസ് ഭവന്, പി.എം.ജി. തിരുവനന്തപുരം - 33. ksyc@kerala.gov.in/keralayouthcommission@gmail.com എന്നീ ഇ-മെയിലിലോ നല്‍കാം.അപേക്ഷാ ഫോറം www.ksyc.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2308630.
പി.എന്‍.എക്സ്.805/18
date
- Log in to post comments