Skip to main content

മഞ്ചേരി നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

    മഞ്ചേരി  നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. 16 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആധുനിക കെട്ടിട സമുച്ചയത്തില്‍ ഓഫീസും ഭരണ വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.  എ.പി. അനില്‍കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി.  രണ്‍ര വര്‍ഷം കൊണ്‍് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആധുനിക രീതിയില്‍ നിര്‍മിച്ച ഓഫീസിനു പുറമെ ജനപ്രതിനിധികളുടെ ഓഫീസുകളും വിശാലമായ കൗണ്‍സില്‍ ഹാളും ഓഡിറ്റോറിയവും വ്യാപാര കേന്ദ്രവും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്‍്. വ്യാപാരാവശ്യങ്ങള്‍ക്കുള്ള 64 കടമുറികളാണ് ഷോപ്പിങ് കോപ്ലക്സില്‍ ഒരുക്കിയിരിക്കുന്നത്. 
   നഗരസഭാധ്യക്ഷ വി.എം. സുബൈദ, ഉപാധ്യക്ഷന്‍ വി.പി. ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷരായ വല്ലാഞ്ചിറ മുഹമ്മദലി, പി.പി. അബ്ദുള്‍ കബീര്‍, സാബിറ കുരിക്കള്‍, അഡ്വ. ബീന ജോസഫ്, സജ്ന അത്തിമണ്ണില്‍, സെക്രട്ടറി പി. സതീഷ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date