ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു
ആതവനാടുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. സുഭിക്ഷകേരളം പദ്ധതി, വളര്‍ത്തു മൃഗങ്ങളുടെ മഴക്കാല സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ഗൂഗിള്‍ മീറ്റ് വഴി സംഘടിപ്പിച്ച പരിപാടിയില്‍ 60 ലധികം കര്‍ഷകര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി. ഉമ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ: ബി സുരേഷ് അധ്യക്ഷനായിരുന്നു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.കെ മോഹന്‍കുമാര്‍, ഡോ. ഹാറൂണ്‍ അബ്ദുള്‍ റഷീദ് എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.സി മധു എന്നിവര്‍ വെബിനാറില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ എല്ലാ മാസവും രണ്‍് വെബിനാറുകളാണ് സംഘടിപ്പിക്കുക.
- Log in to post comments