Skip to main content

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കരിയര്‍ സേവനങ്ങള്‍

 

 

 

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ വീഡിയോ കോണ്‍ഫറന്‍സിഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇപ്പോള്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്  കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും ഉപകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഈ സേവനം ലഭ്യമാക്കും.  താല്പര്യമുള്ളവര്‍ ജൂലൈ അഞ്ചിന്  വൈകീട്ട് അഞ്ചിനകം www.cdckerala.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം.  വീഡിയോ കോണ്‍ഫറന്‍സിന്റെ തിയ്യതിയും സമയവും രജിസ്റ്റര്‍ ചെയ്യുന്ന ടെലഫോണ്‍ നമ്പറില്‍ മെസ്സേജ് / ഇ-മെയില്‍ വഴി അറിയിക്കും. സംശയമുള്ളവര്‍ ഏറ്റവും അടുത്തുള്ള കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ ഫോണ്‍ മുഖാന്തരം അന്വേഷിക്കുക.  പേരാമ്പ്ര - 0496 - 2615500, ചിറ്റൂര്‍  -0492 - 3223297, കായംകുളം - 0479 - 2442502, നെയ്യാറ്റിന്‍കര -  0471 - 2222548.

date