Skip to main content

മസ്റ്ററിംഗ് 15 വരെ

 

 

 

 ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍നിന്നും സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന് അര്‍ഹതയുള്ളതും വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ്ങ് നടത്തിയിട്ടില്ലാത്തതുമായ ഗുണഭോക്താക്കള്‍ക്കും പുതുതായി പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്കും  ജൂലൈ 15 വരെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.  ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്മെന്റ് സോണുകളിലും ഉള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ അയവു ലഭിക്കുന്ന തീയ്യതി മുതല്‍ ഒരാഴ്ച കാലയളവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാം.  അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുള്ള ബയോമസ്റ്ററിങ്ങ് പരാജയപ്പെടുന്നവര്‍ക്ക് (വിരലടയാളം പതിപ്പിക്കാന്‍ സാധിക്കാത്തവര്‍) ക്ഷേമനിധി ബോര്‍ഡ് മുഖേന ജൂലൈ 16 മുതല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് വെച്ച് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാം.  മസ്റ്ററിങ്ങ് നടത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കുകയുള്ളൂവെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 04952366380.

 

date