നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി: ജില്ലാ പൊലീസ് മേധാവി
പൊന്നാനി താലൂക്കില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അഭ്യര്‍ത്ഥിച്ചു. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഐ.ജി. അശോക് യാദവിന്റെ നേതൃത്വത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് മേഖലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്‍്. തൃശൂരില്‍ നിന്ന് പെരുമ്പടപ്പ് വഴിയുള്ള റോഡും പാലക്കാട് ജില്ലയില്‍ നിന്ന് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളജ് വഴിയുള്ള റോഡും അടക്കും. പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശനം നിയന്ത്രിതമായിരിക്കും. അഞ്ച് പോയിന്റുകളിലൂടെ മാത്രമെ ജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോകാനും വരാനും അനുമതിയുള്ളൂ. ജങ്കാര്‍ സര്‍വീസും അനുവദിക്കുകയില്ല. പലചരക്ക് കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കടകളും അടവായിരിക്കും. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഹോം ക്വാറന്റീനിലുള്ള മുഴുവന്‍ വീടുകളും പൊലിസ് സന്ദര്‍ശിക്കും. ഓരോ പഞ്ചായത്തിലും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവുമുണ്‍ായിരിക്കും. ജില്ലാ പൊലീസ് മേധാവിയും നാല് ഡി.വൈ.എസ്.പിമാരും അഞ്ച് സി.ഐമാരും ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് പൊന്നാനി താലൂക്കില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ജുലൈ ആറ് അര്‍ധരാത്രി വരെ നിയന്ത്രണങ്ങള്‍ തുടരും.
- Log in to post comments