Skip to main content

കൈപ്പിനിക്കടവ് പാലം പുനര്‍നിര്‍മാണത്തിന് തുടക്കമായി മന്ത്രി ജി സുധാകരന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു

   ചുങ്കത്തറ കൈപ്പിനിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം  പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പ്രളയത്തില്‍ തകര്‍ന്ന കൈപ്പിനി പാലം പുതുക്കിപ്പണിയാന്‍ 13 കോടി 20 ലക്ഷത്തിന്റെ ഭരണാനുമതിയാണ് ലഭിച്ചത്. 2019ല്‍ കവളപ്പാറ, പാതാര്‍ എന്നിവടങ്ങളിലുണ്‍ായ  ഉരുള്‍പൊട്ടലില്‍ ചാലിയാര്‍പുഴയിലൂടെ ഒഴുകിവന്ന വന്‍മരങ്ങളും കൂറ്റന്‍പാറകളും ഇടിച്ചാണ് പാലം പൂര്‍ണമായും തകര്‍ന്നത്.
   പി.വി. അന്‍വര്‍ എം.ല്‍.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥി  ആയിരുന്നു.  ബ്ലോക്ക് പ്രസിഡന്റ് പി.പി  സുഗതന്‍, ചുങ്കത്തറ പഞ്ചായത്ത് മെമ്പര്‍ യാമിനി ഉണ്ണി കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  എസ്. ഹരീഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ആര്‍ റെജി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ രാമകൃഷ്ണന്‍ പാലിശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

date