Post Category
ദേശീയ സാഹസിക അക്കാഡമിയുടെ നിര്‍മ്മാണോദ്ഘാടനം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ ഹോസ്റ്റല്‍ കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ ഒന്നിന് 12 മണിക്ക് കേരളത്തിന്റെ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കുന്നു. ദേവികുളം അക്കാദമി കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എസ്. രാജേന്ദ്രന് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യാതിഥി ആയി പങ്കെടുക്കും. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
date
- Log in to post comments