Skip to main content

സാമൂഹിക അകലം: 12 പേര്‍ക്കെതിരേ കേസ് വാഹന പരിശോധന കര്‍ശനമാക്കും

 

 ജില്ലയില്സാമൂഹിക അകലം പാലിക്കാത്തതിന് ഇന്നലെ പന്ത്രണ്ടു പേര്ക്കെതിരേ കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. ക്വാറന്റൈനിലുള്ള 483 പേരെ പൊലീസ് നിരീക്ഷിച്ചുവരുന്നു. ബസുകളിലും മറ്റ് വാഹനങ്ങളിലും അനുവദിച്ചതില്കൂടുതല്യാത്രക്കാരുണ്ടെങ്കില്കര്ശന നടപടിയെടുക്കും. കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്കടകളിലും മെഡിക്കല്ഷോപ്പുകളിലും ബോധവത്കരണ നോട്ടീസുകള്വിതരണം ചെയ്തു.

date