Skip to main content

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ് 2017 ന് അര്‍ഹരായവരെ പ്രഖ്യാപിച്ചു.

സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് ഡോ. പി.കെ. രാജശേഖരന്‍ (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി - മലയാളത്തിലെ ലിറ്റില്‍ മാഗസിന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം), സാജന്‍ എവുജിന്‍ (ബ്യൂറോ ചീഫ്, ദേശാഭിമാനി - കര്‍ഷക, ദളിത് അവസ്ഥയും മാധ്യമങ്ങളും സമകാലിക ഇന്ത്യയില്‍) എന്നിവര്‍ ഫെലോഷിപ്പിന് അര്‍ഹരായി.

സമഗ്രവിഷയത്തില്‍ മിന്നു കെ.വി. (മാതൃഭൂമി കൊച്ചി), ബിജീഷ് ബി (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ തൃശൂര്‍), ടി.കെ. സുജിത്ത് (അസിസ്റ്റന്റ് എഡിറ്റര്‍, കേരളകൗമുദി), മനോജ് ബി (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, മാതൃഭൂമി), ഇജാസ് ബി.പി (സബ് എഡിറ്റര്‍, മാധ്യമം, കോഴിക്കോട്), ഡി. ജയകൃഷ്ണന്‍ (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ, കൊല്ലം), ദീപ എം (മുന്‍ ലേഖിക ഏഷ്യനെറ്റ് ന്യൂസ്), വിനയ പി.എസ് (മാതൃഭൂമി ന്യൂസ്, ന്യൂഡല്‍ഹി), ഡോ. ബി. ബാലഗോപാല്‍ (ബ്യൂറോ ചീഫ്/ന്യൂസ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ടിവി) എന്നിവര്‍ക്ക് 75,000 രൂപ വീതവും പൊതുഗവേഷണ മേഖലയില്‍ സീമ മോഹന്‍ലാല്‍ (ദീപിക, കൊച്ചി), സോയ് പുളിക്കല്‍ (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ, മലപ്പുറം), ഇ.വി. ഉണ്ണികൃഷ്ണന്‍ (ചീഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കാസര്‍ഗോഡ്), ഗിരീഷ്‌കുമാര്‍ കെ. (ചീഫ് സബ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം, കോഴിക്കോട്), ടി.കെ. സജീവ്കുമാര്‍ (ന്യൂസ് എഡിറ്റര്‍, കേരളകൗമുദി, തിരുവനന്തപുരം), പാര്‍വതി ചന്ദ്രന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ സെന്റ് സേവ്യഴ്‌സ്, വൈക്കം), കാര്‍ത്തിക സി (അസിസ്റ്റന്റ് പ്രൊഫസര്‍ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസ്, കൊച്ചി), ബിജു സി.പി (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി), പ്രദീപ് എം (ടീച്ചര്‍, ഗവ. എച്ച്.എസ്.എസ്. ചേലാരി, മലപ്പുറം), ജോമിച്ചന്‍ ജോസ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, മലയാള മനോരമ, മലപ്പുറം), കെ. പ്രദീപ്കുമാര്‍ (ബ്യൂറോ ചീഫ്, എ.സി.വി. ന്യൂസ്, കൊല്ലം) എന്നിവര്‍ക്ക് 10,000 രൂപ വീതവും ഫെലോഷിപ്പ് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

ഡോ. എം. ലീലാവതി, തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യൂതന്‍, ഡോ. ജെ. പ്രഭാഷ്, ഡോ. കെ. അമ്പാടി, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ഫെലോഷിപ്പ് ലഭിച്ച് ഇനിയും പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലാത്തവരുടേയും മാധ്യമ മേഖലയുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ സമര്‍പ്പിച്ചവരുടേയും അപേക്ഷകള്‍ വിധിനിര്‍ണയത്തില്‍ പരിഗണനാര്‍ഹമല്ലെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയതായി ചെയര്‍മാന്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.815/18

date