Skip to main content

പ്രളയക്കെടുതി:വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന്  അധിക ധനസഹായം അനുവദിച്ചു

 

 

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്  പ്രളയക്കെടുതിയില്‍ കേടുപാടു പറ്റിയ വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിന് അധിക ധനസഹായം അനുവദിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി നിര്‍വ്വഹിച്ചു. 

 

2019- 20 പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രളയക്കെടുതിയില്‍ കേടുപാടു പറ്റിയ വീടുകള്‍ക്ക് അധിക ധനസഹായം പദ്ധതി നടപ്പിലാക്കിയത്. പട്ടികജാതി വിഭാഗത്തിലെ 28 കുടുംബങ്ങള്‍ക്ക് 50,000 രൂപയുടെ അധിക ധനസഹായമാണ് പദ്ധതിയിലൂടെ ലഭിച്ചത്. പ്രളയത്തില്‍ 16 ശതമാനത്തില്‍ കൂടുതല്‍ കേടുപാടു പറ്റിയ വീടുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ, കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം.എന്‍. ബാബുരാജ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ വിജയകുമാരി, എം.ഒ. ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

date