Post Category
ഓട്ടോമീറ്റര്‍ മുദ്ര ചെയ്യുന്നതിന് ടോക്കണ്‍ വാങ്ങണം
ലീഗല്‍ മെട്രോളജി ഓഫീസില്‍ ഓട്ടോമീറ്റര്‍ മുദ്ര ചെയ്യുന്നത് നിയന്ത്രണങ്ങളോടെ തുടരും. 2020 ജൂണ്‍ വരെ മുദ്ര ചെയ്യേണ്ടവര്‍(എ, ബി ക്വാര്‍ട്ടര്‍) 8590529011 ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പുനപരിശോധന തീയതിയും സമയവും ടോക്കണ്‍ നമ്പരും വാങ്ങണം. ബുക്ക് ചെയ്യുന്നവര്‍ അനുവദിച്ച സമയത്ത് മാത്രം പുനപരിശോധനയ്ക്ക് ഹാജരാകണം.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ടോക്കണ്‍ വാങ്ങുന്നതിന് ഓഫീസില്‍ നേരിട്ട് വരേണ്ടതില്ല. ടോക്കണ്‍ എടുക്കുന്നവരുടെ ഓട്ടോമീറ്റര്‍ മാത്രമേ മുദ്ര ചെയ്യൂ. ഫോണ്‍ മുഖേന മാത്രമേ ബുക്കിംഗ് ലഭിക്കുകയുള്ളൂ എന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. മുദ്ര ചെയ്യാനെത്തുന്നവര്‍ സ്വന്തം മേല്‍വിലാസം എഴുതി തപാല്‍ സ്റ്റാമ്പ് പതിച്ച കവറും ഹാജരാക്കണം.
(പി.ആര്‍.കെ നമ്പര്‍ 1769/2020)
date
- Log in to post comments