കൃഷി വകുപ്പ് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2019-20 ലെ മികച്ച കര്‍ഷകര്‍, പാടശേഖര സമിതികള്‍, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, കാര്‍ഷിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന വിവിധ തുറകളിലെ വ്യക്തികള്‍ എന്നിവര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ ആറിനകം അതത് സ്ഥലത്തെ കൃഷിഭവനുകളില്‍ നല്‍കണം.
കര്‍ഷകോത്തമ, നെല്‍കതിര്‍ അവാര്‍ഡ്, യുവ കര്‍ഷക, യുവ കര്‍ഷകന്‍, കേര കേസരി, ഹരിത മിശ്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷക ജ്യോതി, കര്‍ഷക തിലകം, ശ്രമശക്തി, കൃഷി വിജ്ഞാന്‍, ക്ഷോണി സംരക്ഷണ, ക്ഷോണി രത്‌ന, കര്‍ഷക ഭാരതി, അച്ചടി മാധ്യമം, ഹരിത കീര്‍ത്തി, ഹരിത മുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റസിഡന്റ്‌സ് അസോസിയേഷന്‍, ഹൈടെക്ക് ഫാര്‍മര്‍, മികച്ച കൊമേഴ്‌സ്യല്‍ നഴ്‌സറി, കര്‍ഷക പ്രതിഭ(സ്‌കൂള്‍ വിദ്യാര്‍ഥി), കര്‍ഷക തിലകം(സ്‌കൂള്‍ വിദ്യാര്‍ഥിനി), മികച്ച ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കര്‍ഷക പ്രതിഭ, കോളജ് കര്‍കഷ പ്രതിഭ, ഫാം ഓഫീസര്‍, ജൈവ കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, കൂണ്‍ കര്‍ഷകന്‍, ചക്ക ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കര്‍ഷകന്‍/ഗ്രൂപ്പ്, കാര്‍ഷിക ഉത്പന്നം കയറ്റുമതി ചെയ്യുന്ന വ്യക്തി/ഗ്രൂപ്പ്, കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമായ കണ്ടുപിടുത്തം നടത്തിയ കര്‍ഷകര്‍ തുടങ്ങിയ ഇനങ്ങളിലാണ് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 1773/2020)
![]()
- Log in to post comments