Post Category
കൊടുമണ്‍ താഴേപാറപ്പാട്ട് പാലം നിര്‍മാണം തുടങ്ങി
പാഴൂര്‍ മിച്ചഭൂമി നിവാസികളുടെ ചിരകാല അഭിലാഷമായ താഴേപാറപ്പാട്ട് പാലം നിര്‍മാണം ആരംഭിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീലാ മണി വാസുദേവന്‍, പി.കെ. പ്രഭാകരന്‍, എ.എന്‍ സലിം, എം ആര്‍ എസ് ഉണ്ണിത്താന്‍, വിനി ആനന്ദ്പ്രമോദ്, കൊടുമണ്‍ ചിറ അങ്ങാടിക്കല്‍ പ്രേമചന്ദ്രന്‍, കെ.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments