Skip to main content
കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എഡിഎം അലക്‌സ് പി.തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം.

ഓട്ടോറിക്ഷകളില്‍ സുതാര്യ ഷീല്‍ഡുകള്‍ സ്ഥാപിക്കും

 

കോവിഡ് 19 സുരക്ഷയുടെ ഭാഗമായി ജില്ലയിലെ ഓട്ടോറിക്ഷകളില്‍ ഡ്രൈവറേയും യാത്രക്കാരേയും വേര്‍തിരിക്കുന്ന സുതാര്യ ഷീല്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എഡിഎം അലക്‌സ് പി.തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.  യാത്രക്കാരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ സൂക്ഷിക്കും.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.അനില്‍കുമാര്‍, അഡ്വ.അബ്ദുള്‍ മനാഫ്, പി.കെ.ഗോപി, സാബു കണ്ണങ്കര,പി.ജി.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date