Skip to main content

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഖാദി മാസ്ക് 

 

ഖാദി ബോര്‍ഡ്  തുണിയില്‍ നിര്‍മ്മിച്ച മാസ്കുകള്‍ ജിലയിലെ  പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കി. ബോര്‍ഡിന്‍റെ കളത്തൂര്‍ റെഡിമെയ്ഡ്  വസ്ത്ര നിര്‍മ്മാണ കേന്ദ്രത്തില്‍ തയ്യാറാക്കിയ 13 രൂപ വിലവരുന്ന 1000 മാസ്കുകള്‍ ഇന്ത്യന്‍ ബാങ്ക്  കോട്ടയം ശാഖയുടെ സഹകരണത്തോടെയാണ് പോലിസുകാര്‍ക്ക് ലഭ്യമാക്കിയത്. 

 

ബോര്‍ഡംഗം ടി.വി ബേബി മാസ്കുകള്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവിന് കൈമാറി. ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ അനൂപ് ശിവകുമാര്‍, ഖാദി പ്രോജക്ട് ഓഫീസര്‍ കെ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

ബോര്‍ഡിന്റെ  ജില്ലയിലെ വിവിധ യൂണിറ്റുകളില്‍  ഒരു ലക്ഷം തുണി മാസ്‌കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 

 

കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ സി.എസ്.ഐ. ഷോപ്പിംഗ്  കോംപ്ലക്‌സ്, തിരുനക്കര ടെമ്പിള്‍ റോഡ്, ചങ്ങനാശേരി റവന്യു ടവര്‍, ഏറ്റുമാനൂര്‍ ഏദന്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം   കരാമല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ  ബോര്‍ഡിന്റെ  ഗ്രാമ സൗഭാഗ്യ ഷോറൂമുകളില്‍ മാസ്‌കുകള്‍ ലഭ്യമാണ്.

date