കടലാക്രമണം ചെറുക്കാൻ ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് വുഡ് മരത്തൈകൾ
കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് മരത്തൈകൾ നട്ടു. കേരള വനം വന്യജീവി വകുപ്പ് തൃശൂർ സാമൂഹ്യ വനവത്കരണ വിഭാഗമാണ് തീരദേശത്തെ കടലാക്രമണത്തെ പ്രതിരോധിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ മരത്തൈകൾ നട്ടത്. മഹാത്മാ നഗറിൽ കെ. വി അബ്ദുൾഖാദർ എംഎൽഎ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കടൽത്തീരങ്ങളിൽ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്.
ചാവക്കാട് ബ്ലാങ്ങാട് മുതൽ പഞ്ചവടി വരെയുള്ള കടൽ തീരത്താണ് പരീക്ഷണാർത്ഥം ആൻഡമാൻ ബുള്ളറ്റ് വുഡ് നടുന്നത്. മര തൈകളുടെ സംരക്ഷണച്ചുമതല ചാവക്കാട്ടെ കടലാമ സംരക്ഷണ യൂണിറ്റുകളും വിവിധ ക്ലബുകളും മത്സ്യത്തൊഴിലാളികളും ഏറ്റെടുത്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമ്മർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാർ, സോഷ്യൽ ഫോറസ്ട്രി തൃശൂർ എസിഎഫ് പി. എം പ്രഭു, തൃശൂർ റെയിഞ്ച് ഓഫീസർ കെ. ടി സജീവ് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ദീപം തെളിയിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ ആദ്യ വിൽപ്പന നടത്തി.
- Log in to post comments