Skip to main content

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ തുടങ്ങി 

 

    സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍.എസ്.ബി.വൈ) കാര്‍ഡ് പുതുക്കല്‍ തുടങ്ങി. പട്ടാമ്പി ബ്ലോക്കിലെ പട്ടാമ്പി നഗരസഭ, വിളയൂര്‍, കൊപ്പം ഗ്രാമപഞ്ചായത്തുകള്‍, പാലക്കാട് ബ്ലോക്കിലെ കേരളശ്ശേരി, മണ്ണൂര്‍, മങ്കര, മുണ്ടൂര്‍, കോങ്ങാട് ഗ്രാമപഞ്ചായത്തുകള്‍, മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ, പൊല്‍പ്പുള്ളി, പെരുവെമ്പ്, എലപ്പുള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങിലാണ് ആദ്യ ഘട്ടത്തില്‍ കാര്‍ഡ് പുതുക്കല്‍. പുതുതായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് രണ്ടാം ഘട്ടത്തില്‍ പുതിയ കാര്‍ഡ് നല്‍കും. ഫോണ്‍: 7356601431 

date