Post Category
ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്നു ജൂണ്‍ 25ന് ജില്ലയിലെത്തിയ കണിയാമ്പറ്റ സ്വദേശി (36 വയസ്സ്), സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് കണ്ണൂരിലെത്തി അവിടെ സ്ഥാപന നിരീക്ഷണത്തിലായിരുന്ന എള്ളുമന്ദം സ്വദേശി (29) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യത്തെയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടാമത്തെ വ്യക്തി
അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലും ചികിത്സയിലാണ്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് 31 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.
date
- Log in to post comments