സ്‌കൂള്‍ വാര്‍ഷികവും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടവും
മേല്‍മുറി പൈത്തിനിപ്പറമ്പ എ എം എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും സ്മാര്‍ട്ട് ക്ലാസ് റൂമും പി വി അബ്ദുല്‍ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. എം പിയുടെ ഫണ്ടില്‍ നിന്നും 2.40 ലക്ഷം രൂപ ചെലവിട്ടാണ് സ്മാര്‍ട് ക്ലാസ് റൂമും കംപ്യൂട്ടറുകളും സ്വന്തമാക്കിയത്.
മതസൗഹാര്‍ദത്തിന് ഇന്ത്യയിലെ ഏത് പ്രദേശത്തിനും മാതൃകയാണ് മലപ്പുറമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം പി പറഞ്ഞു. മലപ്പുറത്തിന്റെ പുതിയ തലമുറയിലേക്കും അത് പകര്‍ന്ന് കൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വിവിധ പരീക്ഷകളിലും കലാ-കായിക മേളകളിലും സമ്മാനര്‍ഹരായവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വിതരണം ചെയ്തു. പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷനായി. 2017ലെ എല്‍ എല്‍ എസ് ജേതാവ് കെ നാഫിലയെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി എച്ച ജമീല ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ കെ മുസ്തഫ, പ്രധാനധ്യാപകന്‍ ടി എം ജലീല്‍, പി ടി എ പ്രസിഡന്റ് പി മുഹമ്മദ് ഫസല്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments