Skip to main content

കോവിഡ് 19: പുതുതായി 237 പേര്‍ നിരീക്ഷണത്തില്‍

 
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തില്‍ വന്ന 237 പേരുള്‍പ്പെടെ ആകെ 3539 പേര്‍ നിരീക്ഷണത്തില്‍. 343 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 36 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 325 പേരുള്‍പ്പെടെ 1910 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്  .

ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 3438 സാമ്പിളുകളില്‍ 2874 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 2809 നെഗറ്റീവും 65 പോസിറ്റീവുമാണ്. 559 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ഇതുകൂടാതെ സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്ന് ആകെ 5474 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4396 ല്‍ 4359 നെഗറ്റീവും 37 പോസിറ്റീവുമാണ്.
 

ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3355 ആളുകളെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും മറ്റ് ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

date