പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനമുറി പദ്ധതിയില്‍ ഗ്രാമസഭാ/വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത്/നഗരസഭകളില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കൂടാന്‍ പാടില്ല. വീടിന്റെ വിസ്തീര്‍ണ്ണം 600 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
- Log in to post comments