കണ്ണൂര്‍ അറിയിപ്പുകള്06-07-2020
ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ കോഴ്സ്
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ ജില്ലയിലെ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളും സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പി എസ് സി അംഗീകൃത പി ജി ഡി സി എ, ഡി സി എ, ഡാറ്റ എന്‍ട്രി കോഴ്സുകള്‍ ചെയ്യാന്‍ താല്പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് ്ജൂലൈ 15 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2800572, 9496015018.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്;
തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍
കോവിഡ്-19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ-ആഗസ്ത് മാസങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് നല്കുന്ന രജിസ്ട്രേഷന് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സപ്തംബര്‍ 30 വരെ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കുന്നതാണ്. എന്നാല്‍ ശരണ്യ, കൈവല്യ തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പ തിരിച്ചടവ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം ലഭിച്ചവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭ്യമാക്കും.
പുതിയ രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കണം. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ടു ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കുന്നതാണ്.
ജനുവരി മുതല്‍ സപ്തംബര്‍ വരെ രജിസ്ട്രേഷന് പുതുക്കേണ്ടവര്ക്കു ഡിസംബര്‍ 31 വരെ രജിസ്ട്രേഷന് പുതുക്കല്‍ അനുവദിക്കുന്നതാണ് . 2019 മാര്‍ച്ചിലോ അതിനു ശേഷമോ രജിസ്ട്രേഷന് പുതുക്കേണ്ട പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ ലഭിക്കുന്നതാണ്. ഈ കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ ഫോണ്‍/ഇമെയില്‍ മുഖേന അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ബന്ധപ്പെട്ടും രജിസ്ട്രേഷന് പുതുക്കാവുന്നതാണ്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്ദേശങ്ങള്ക്കായോ സംശയ ദൂരീകരണത്തിനായോ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ഫോണ്‍ / ഇ മെയില്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0497 2700831 (കണ്ണൂര്‍), 0490 2474700 (മട്ടന്നൂര്‍), 0460 2209400 (തളിപ്പറമ്പ്), 0490 2327923 (തലശ്ശേരി). ഇ മെയില്‍: deeknr.emp.lbr@kerala.gov.in (കണ്ണൂര്‍), teetpmb.emp.lbr@kerala.gov.in (തളിപ്പറമ്പ്).
ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയില്‍ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. സുഭിക്ഷ കേരളം പദ്ധതിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷ നല്കിയവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമും വിശദ വിവരങ്ങളും മാപ്പിളബേയിലുള്ള മത്സ്യ കര്‍ഷക വികസന ഏജന്‍സിയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 15 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732340. ഇമെയില്‍: ffdaknr@gmail.com.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
തലശ്ശേരി താലൂക്കിലെ കേളാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala.gov.in), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 30 ന് വൈകിട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
റേഷന്‍ കാര്‍ഡിലെ മാറ്റം;
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ്, കാര്‍ഡുടമയെ മാറ്റുന്നത് എന്നീ അപേക്ഷകള്‍ ഒഴികെ റേഷന്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുളള മറ്റ് എല്ലാ അപേക്ഷകള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യഥാസമയം സ്വീകരിക്കുകയും തൊട്ടടുത്ത മാസം റേഷന്‍ വാങ്ങുന്നതിന് മുമ്പായി റേഷന്‍ കാര്‍ഡുകളില്‍ അപ്ഡേറ്റ് ചെയ്യുന്നതുമാണ്
- Log in to post comments