Skip to main content

ജില്ലയില്‍ കോവിഡ് കൗണ്‍സലിംഗ് തുടങ്ങി

കോവിഡ് രോഗബാധയുള്ളവര്‍ക്കും രോഗത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അറിവ് നല്‍കാന്‍ കോവിഡ്          എക്‌സ്പീരിയന്‍സ്ഡ് കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി.
ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൈക്കോളജിസ്റ്റുകളും കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്ന വിദഗ്ധരാണ് കോവിഡ് സംശയ നിവാരണങ്ങള്‍ നടത്തുന്നത്. ഇവരോടൊപ്പം ജില്ലയില്‍ കോവിഡ് ബാധിച്ച് രോഗം പൂര്‍ണ്ണമായി ഭേദമായവരില്‍നിന്നും അഞ്ചു പേരെ കണ്ടെത്തി പരിശീലനം നല്‍കി എം പാനല്‍ ചെയ്തിട്ടുണ്ട്.
രോഗത്തെ എങ്ങനെ വിജയകരമായി നേരിട്ടു എന്ന അനുഭവത്തില്‍ മറ്റുള്ളവര്‍ക്ക്  കൗണ്‍സലിംഗ് നല്‍കുക.
വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഈ സംരംഭം തുടര്‍ വിശകലനത്തിന് ശേഷം കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വ്യാപിപ്പിക്കുമെന്നും കൗണ്‍സലിങ് ആവശ്യമായ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ മിനി എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 7356339359, 8281086130.  
(പി.ആര്‍.കെ നമ്പര്‍ 1802/2020)
 

date