Post Category
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജൂണ്‍ 10 ന് ദുബായ്ല് നിന്നും കൊച്ചിയിലെത്തിയ ചക്കുപള്ളം സ്വദേശി(28). കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ തൊടുപുഴ എത്തി, അവിടുന്ന് ടാക്സിയില്‍ അണക്കരയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരനാണ്.
ജില്ലയില്‍ രോഗമുക്തി നേടിയവര്‍ 2
1. ജൂണ്‍ 5ന് ഖത്തറില്‍ നിന്നെത്തി ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച അടിമാലി ആനവിരട്ടി സ്വദേശി.
2.മെയ് 22 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 3 ന് കോവിഡ് സ്ഥിരീകരിച്ച കാല്‍വരിമൗണ്ട് സ്വദേശി.
date
- Log in to post comments