മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് ട്രാവല്‍ ഡയറിയുമായി എന്‍.എസ്.എസ് വോളന്റിയേഴ്സ്
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി നങ്കിസിറ്റി ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വോളന്റിയേഴ്സ് 'ബ്രേക്ക് ദ ചെയിന്‍' ട്രാവല്‍ ഡയറി വിതരണം ചെയ്തു. കഞ്ഞിക്കുഴി ടൗണിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കുമാണ് ട്രാവല്‍ ഡയറി വിതരണം ചെയ്തത്. കടയില്‍ വന്നുപോകുന്ന ഉപഭോക്താക്കളുടെയും ഓട്ടായില്‍ യാത്ര ചെയ്തവരുടെയും വിവരങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തുവാനും അതുവഴി കൊവിഡ് പരിശോധന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനും സാധിക്കും. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ട്രാവല്‍ ഡയറിയും നിര്‍മിച്ചത്. എന്‍എസ്എസ് വിദ്യാര്‍ത്ഥികളോട് തങ്ങളുടെയും വീട്ടിലുള്ളവരുടെയും സഞ്ചാര പാതയും ട്രാവല്‍ ഡയറിയില്‍ രേഖപ്പെടുത്താന്‍ അദ്ധ്യാപകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും അവരവരുടെ സഞ്ചാരപാത രേഖപ്പെടുത്തുന്ന ഡയറി ശീലമാക്കണമെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രാവല്‍ ഡയറിയെന്ന ആശയവുമായി എന്‍എസ്എസ് യൂണിറ്റ് മുന്നിട്ടിറങ്ങിയത്. ട്രാവല്‍ ഡയറിയുടെ വിതരണോത്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തംഗം പുഷ്പ ഗോപി നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു വിശ്വംഭരന്, അനൂപ് പി.ജി, ശാരി പുഷ്പന് എന്‍എസ്എസ് ലീഡര്‍ ലിനോ ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
- Log in to post comments