Skip to main content
തൊടുപുഴ താലൂക്കിലെ പരാതിക്കാരനോട് ഓണ്ലൈനായി ജില്ലാ കളക്ടര് എച്ച് ദിനേശന് സംസാരിക്കുന്നു. ആര്ഡിഒ അതുല് സ്വാമിനാഥ് സമീപം.

ഫയലിലെ ജീവിതപ്രശ്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പരിഹാരം

 

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്മപ്പെടുത്തല്സാധൂകരിച്ചുകൊണ്ട് ജനങ്ങളുടെ പരാതികള്ക്കു ഓണ്ലൈനില്പരിഹാരം തീര്പ്പാക്കാന്ജില്ലാ കളക്ടര്എച്ച് ദിനേശന്റെ നേതൃത്വത്തില്നടത്തിയ സഫലം ഓണ്ലൈന്അദാലത്ത് വിജയകരമായി.

     തൊടുപുഴ, ഉടുമ്പന്ചോല താലൂക്കുകളിലെ അപേക്ഷകരുടെ പരാതികളാണ് ഇന്നലെ (02) തീര്പ്പാക്കിയത്ജില്ലാ കളക്ടറുടെ ചേംബറില്ഹാജരായിരുന്ന വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് കളക്ടറേറ്റില്അദാലത്ത് സംഘടിപ്പിച്ചത്. തൊടുപുഴ താലൂക്കിലെ പരാതികള്ക്ക് ജില്ലാ കളക്ടറും ഉടുമ്പന്ചോല താലൂക്കിലെ പരാതികള്ക്ക്  എഡിഎം ആന്റണി സ്കറിയയും തീര്പ്പാക്കി. അപേക്ഷകര്അതത് വില്ലേജ് ഓഫീസുകളില്ഹാജരായി വീഡിയോ കോണ്ഫറന്സ് വഴിയാണ് കളക്ടറുമായി സംവദിച്ചത്അതിനായി എല്ലാ വില്ലേജ് ഓഫീസുകളിലും വീഡിയോ കോണ്ഫറന്സിംഗ് സൗകര്യം ഒരുക്കിയിരുന്നുനാഷണല്ഇന്ഫൊര്മാറ്റിക്സ് സെന്റര്തയ്യാറാക്കിയ േേവു://ൃ്െസ്ര.ിശര.ശി/ എന്ന വെബ് സൈറ്റ് വഴിയാണ് ഇത് സാദ്ധ്യമാക്കിയത്കൂടാതെ തഹസീല്ദാര്മാരും വീഡിയോ കോണ്ഫറന്സ് വഴി ഇതില്പങ്കെടുത്തു.  എന്‍..സി., കേരളാ സ്റ്റേറ്റ് .റ്റി.മിഷന്‍, റവന്യൂ .റ്റി.സെല്എന്നീ വിഭാഗങ്ങള്സംയുക്തമായാണ് സാങ്കേതിക സൗകര്യങ്ങള്ഒരുക്കിയത്.

  മഹാമാരി മൂലം  നേരിട്ട് കാണാന്സാധിക്കാത്ത പരാതിക്കാര്ക്ക് ഉപകാര പ്രദമായ സംവിധാനം തുടര്ന്നും നടത്തുമെന്ന് ജില്ലാ കളക്ടര്അറിയിച്ചു.

 

 തൊടുപുഴ താലൂക്കില്നിന്ന്  76 പരാതികളാണ് ആകെ ലഭിച്ചത്. 46 പരാതിക്കാരാണ് അദാലത്തില്പങ്കെടുത്തത്. ഇവരുടെ പരാതിയില്രണ്ടാഴ്ചക്കുള്ളില്നടപടികള്പൂര്ത്തികരിച്ച് റിപ്പോര്ട്ട് നല്കാന്കളക്ടര്ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കി.

   പരാതിക്കാര്എത്താതിരുന്ന ബാക്കി പരാതികള്അടുത്ത അദാലത്തില്വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്അറിയിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്പരാതികള്ലഭിച്ചത്. വസ്തു അതിര്ത്തി തര്ക്കം, പട്ടയപ്രശ്നം, സര്വ്വേ-റീസര്വ്വേ നടപടികളിലെ പ്രശ്നങ്ങള്തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്ലഭിച്ചത്. റവന്യൂ വകുപ്പില്കിട്ടിയ 19 പട്ടയ അപേക്ഷകളില്സ്ഥലം സന്ദര്ശിച്ച് പട്ടയം നല്കുന്നതിനുള്ള നടപടികള്സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്അറിയിച്ചു.

റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 55 പരാതികളും ഇതില്‍ 48 എണ്ണം വില്ലേജ് ഓഫീസുകള്വഴിയും ഏഴെണ്ണം താലൂക്ക് ഓഫീസിലുമാണ് ലഭിച്ചത്. പഞ്ചായത്ത്- 12, സിവില്സപ്ലൈസ് 1, ലൈഫ്മിഷന്‍ 4,സര്വ്വേ റെക്കോര്ഡ്സ് 1, പോലീസ് 1, എംപ്ലോയ്മെന്റ് 1, മുനിസിപ്പാലിറ്റി 1 എന്നിങ്ങനെയാണ് ലഭിച്ച പരാതികള്‍.

തൊടുപുഴ താലൂക്കിലെ വിവിധ വില്ലേജുകളില്‍  നന്നായി 48 പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികള്വില്ലേജ് അടിസ്ഥാനത്തില്‍: തൊടുപുഴ - 7, മണക്കാട് - 6, പുറപ്പുഴ - 1, വണ്ണപ്പുറം - 1, കുടയത്തൂര്‍ - 1, ഉടുമ്പന്നൂര്‍ - 13, കോടിക്കുളം - 5, കുമാരമംഗലം - 1, നെയ്യശ്ശേരി - 7, വെള്ളിയാമറ്റം - 2, മുട്ടം - 2, അറക്കുളം - 1, കരിമണ്ണൂര്‍ - 1. തൊടുപുഴ  താലൂക്ക് ഓഫീസില്തഹസില്ദാര്വി.ആര്‍. ചന്ദ്രന്പിള്ള അദാലത്തിന് നേതൃത്വം നല്കി.

     ഉടുമ്പന്ചോല താലൂക്കിലെ രണ്ടാം ഘട്ട പരാതി പരിഹാര അദാലത്തില്ഓണ്ലൈനിലൂടെ ലഭിച്ച 63 പരാതികളും പരിഗണിച്ചു. ഇതില്‍ 21 പരാതിക്കാരാണ്  താലൂക്ക് ഓഫീസില്എത്തിയത്. അദാലത്തില്പങ്കെടുക്കാതിരുന്നവര്ക്ക് പരാതിയിന്മേല്സ്വീകരിച്ച നടപടി ഓണ്ലൈനായി അറിയുവാന്കഴിയും.

 

 ഉടുമ്പന്ചോല താലൂക്കില്‍  റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 47 പരാതികളും, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 16 പരാതികളുമുണ്ടായിരുന്നു. വസ്തു അതിര്ത്തി തര്ക്കം, പട്ടയപ്രശ്നം, സര്വ്വേ-റീസര്വ്വേ നടപടികളിലെ പ്രശ്നങ്ങള്തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്ലഭിച്ചത്ലോക്ക് ഡൗണിനെ തുടര്ന്ന് നിര്ത്തി വച്ച സര്വ്വേ-റീസര്വ്വേ നടപടികള്പുനരാരംഭിച്ച് അത്തരം പരാതികളില്തുടര്നടപടി സ്വീകരിക്കാനും അഡീഷണല്ജില്ലാ മജിസ്ട്രേറ്റ് ആന്റണി സ്കറിയ തഹസില്ദാര്ക്ക് നിര്ദേശം നല്കി. ഉടുമ്പന്ചോല താലൂക്ക് ഓഫീസില്തഹസില്ദാര്നിജു കുര്യന്അദാലത്തിന് നേതൃത്വം നല്കി.

 

date