Post Category
കട്ടപ്പന മാര്ക്കറ്റിനെ കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കി
കട്ടപ്പന മാര്ക്കറ്റിനെ കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കി ദുരന്തനിവാരണ അതോറിറ്റി ചെയര്മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂണ്‍ 19ന് കട്ടപ്പന സ്വദേശിയായ പഴം-പച്ചക്കറി വ്യാപാരിക്ക് സമ്പര്ക്കം മൂലം കോവിഡ് 19 വന്ന സാഹചര്യത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാര്ഡിലെ കട്ടപ്പന മാര്ക്കറ്റ് കണ്ടെയ്ന്മെന്റ് മേഖലയായി വിജ്ഞാപനം ചെയ്തിരുന്നു. നിലവില്‍ ഇവിടെ സമ്പര്ക്കത്തിലൂടെ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി പൊതുജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മാര്ക്കറ്റ് ആയതിനാലുമാണ് കട്ടപ്പന മാര്ക്കറ്റിനെ കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കിയത് .
date
- Log in to post comments