Skip to main content
അരുവികുഴി ചെക്ക് ഡാം എം പി അഡ്വ.ഡീന് കുര്യാക്കോസ് നാടിന് സമര്പ്പിക്കുന്നു.

അരുവികുഴി ചെക്ക് ഡാം നാടിന് സമര്‍പ്പിച്ചു

 

 

 

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിന്റെ വികസന ഫണ്ടില്ഉള്പ്പെടുത്തി 2017-18, 2018-19 വാര്ഷിക പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ച് ചെല്ലാര്കോവില്അരുവികുഴി കണ്ടത്തില്പടി  ഭാഗത്തു പണി പൂര്ത്തിയാക്കിയ ചെക്ക് ഡാം  അഡ്വ ഡീന്കുര്യാക്കോസ് എംപി നാടിന് സമര്പ്പിച്ചു.

 ചെക്ക്ഡാമിന്റെ നിര്മ്മാണം ജലസേചന ക്ഷാമം അനുഭവിക്കുന്ന അരുവികുഴി പ്രദേശത്തെ ജനങ്ങള്ക്ക് ഏറെ പ്രയോജനം ചെയ്യും. ഇതോടൊപ്പം 2019-20 വാര്ഷിക പദ്ധതിയില്ഉള്പ്പെടുത്തി 5 ലക്ഷം ചിലവാക്കി  കോണ്ക്രീറ്റ് നടത്തിയ ചെറുശ്ശേരി പടി റോഡിന്റെ ഉദ്ഘാടനവും  അഡ്വ ഡീന്കുര്യാക്കോസ് എം പി  നിര്വഹിച്ചു.

യോഗങ്ങളില്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അധ്യക്ഷത  വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്അഡ്വ സിറിക് തോമസ് മുഖ്യപ്രഭാഷണം നടത്തിബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലില്‍, ഗ്രാമ പഞ്ചായത്ത് അംഗം ടിന്സി ഷിജു, തമ്പി വരയന്നൂര്‍, ബാബു അത്തിമൂട്ടില്‍, ടി ആര്ഗോപാലകൃഷ്ണന്നായര്‍, ജോളി കണ്ടത്തില്‍, ജോസ് മുടക്കാനി, സിബി വെള്ളമറ്റം, വൈശാഖ് തുണ്ടത്തില്‍, ബാബു കോട്ടക്കല്‍, ഷീബാ ജോര്ജ് എന്നിവര്പ്രസംഗിച്ചു.

 

date