Skip to main content

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ക്ക്  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

 

 

കോവിഡ് - 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ - ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള സേവനങ്ങള്ക്ക്  ക്രമീകരണങ്ങള്ഏര്പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്അറിയിച്ചു.

 

1. രജിസ്ട്രേഷന്‍, പുതുക്കല്‍, സര്ട്ടിക്കറ്റ് ചേര്ക്കല്എന്നീ സേവനങ്ങള്‍ 2020 സെപ്റ്റംബര്‍ 30 വരെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി മാത്രമേ ലഭിക്കുകയുള്ളു.

2. ശരണ്യ, കൈവല്യ തുടങ്ങിയ സ്വയം തൊഴില്പദ്ധതികളുടെ വായ്പ തിരിച്ചടവ്, താല്കാലിക നിയമനം കിട്ടിയവരുടെ വിടുതല്സര്ട്ടിഫിക്കറ്റ് ചേര്ക്കല്എന്നീ സേവനങ്ങള്ബന്ധപ്പെട്ട എക്സ്ചേഞ്ചുകള്വഴി നേരിട്ട് ലഭ്യമാക്കും.

3. പുതിയ രജിസ്ട്രേഷന്‍, സര്ട്ടിഫിക്കറ്റ് ചേര്ക്കല്‍, ഓണ്ലൈനായി നിര്വഹിക്കേണ്ടതും, ആയതിന്റെ അസ്സല്സര്ട്ടിഫിക്കറ്റുകള്‍ 2020 ഒക്ടോബര്മാസം മുതല്‍ 2020 ഡിസംബര്‍ 31 - നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്പരിശോധനയ്ക്കായി ഹാജരാക്കിയാല്മതി.

4. 2019 ഡിസംബര്‍ 20 - ന് ശേഷം ജോലിയില്നിന്നും നിയമാനുസ്യതം വിടുതല്ചെയ്യപ്പെട്ട് ഡിസ്ചാര്ജ്ജ് സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്ത്ഥികള്ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോരിറ്റി നിലനിര്ത്തികൊണ്ട് വിടുതല്സര്ട്ടിഫിക്കറ്റ് ചേര്ത്ത് നല്കും.

5. 2020 ജനുവരി മുതല്‍  സെപ്റ്റംബര്‍ 30 വരെ രജിസ്ട്രേഷന്പുതുക്കേണ്ടവര്ക്ക് 2020 ഡിസംബര്‍ 31 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 03/2019 നോ അതിനുശേഷമോ രജിസ്ട്രേഷന്പുതുക്കേണ്ട പട്ടികജാതി,/ പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്ക് 2020 ഡിസംബര്‍ 31 വരെ അവസരം ഉണ്ടായിരിക്കും.

6. ഉദ്യോഗാര്ത്ഥികള്ക്ക് ഫോണ്/.മെയില്മുഖേന അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്നിന്നും സേവനങ്ങള്ലഭ്യമാകുന്നതാണ്. (ഫോണ്‍: 04868 272262, Email: deeidk.emp.lbr@kerala.gov.in)

 

                                  

 

date