Post Category
ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത്
വൈത്തിരി താലൂക്ക് പരിധിയിലെ എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജൂലൈ 18 ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ വഴി പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിക്കുക. അപേക്ഷകള്‍ ജൂലൈ 10 വരെ അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
date
- Log in to post comments