Post Category
വിവാഹധനസഹായം നൽകുന്നു
ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും സാമൂഹ്യ നീതി വകുപ്പ് മുഖേന വിവാഹധനസഹായം അനുവദിക്കുന്നു. ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖ, റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, എന്നിവ സഹിതം 2020 ജൂലൈ 31നകം ചെമ്പൂക്കാവ് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
date
- Log in to post comments