Post Category
കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം
നാവിക സേനയുടെ യുദ്ധകപ്പലായ ഐ എന്‍ എസ് ദ്രോണാചാര്യയില്‍ നിന്നും ജൂലൈ 10, 14, 17, 21, 24, 28, 31, ഓഗസ്റ്റ് 4, 7, 11, 14, 18, 21, 25, 28, സെപ്തംബര്‍ 1, 4, 8, 11, 15, 18, 22, 25, 29 തീയതികളില്‍ വെടിവെപ്പ് പരിശീലനം നടത്തുന്നതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ ബന്ധപ്പെട്ട ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പരിശീലനം നടക്കുന്ന പ്രദേശത്തെ സംബന്ധിച്ച് വിവരം തേടിയതിന് ശേഷം മാത്രമേ പോകാവൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1818/2020)
date
- Log in to post comments