Skip to main content

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

   പുളിക്കല്‍, വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍  വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.  അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, കൊണ്ടോട്ടി, തുറക്കല്‍ പി.ഒ-673638 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കുമെന്ന് ശിശുവികസനപദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483- 2713315.
 

date