തേനിയില്‍ നിന്നെത്തിയ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്: മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ച് അണുനശീകരണം നടത്തി
തേനിയില്‍ നിന്ന് തിരുവല്ല മാര്‍ക്കറ്റിലെത്തിയ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചതന്നെ മാത്യു ടി.തോമസ് എംഎല്‍എ, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയല്‍ ഗോയലില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലെയും കാവുംഭാഗത്തെയും കടകള്‍ അടപ്പിച്ചു. ചൊവ്വാഴ്ച്ച ഫയര്‍ ഫോഴ്സും നഗരസഭയും ചേര്‍ന്ന് കടകള്‍ അണുവിമുക്തമാക്കി.
മാത്യു ടി.തോമസ് എംഎല്‍എ പങ്കെടുത്ത മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം, രോഗം സ്ഥിരീകരിച്ച ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കത്തിലായവരില്‍ തിരിച്ചറിഞ്ഞവരെ പോലീസിന്റെ സഹായത്തോടെ അടിയന്തരമായി ക്വാറന്‍്വീനില്‍ ആക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. നേരിട്ട് സമ്പര്‍ക്കമില്ലാത്ത സെക്കഡറി കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ്ഗോയല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, ഡിവൈഎസ്പി രാജപ്പന്‍, തിരുവല്ല ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.അജയ്മോഹന്‍, ഡോ.മാമന്‍ ചെറിയാന്‍, ഹെല്‍ത്ത് ഇന്‍പെക്ടര്‍ അജി തുടങ്ങിയവര്‍ പങ്കെടുത്തു. ആശ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്ന് 28, 33 വാര്‍ഡുകളില്‍ ബുധനാഴ്ച്ച സര്‍വേ നടത്തി പനി ലക്ഷണം പോലെയുള്ളവരെ കണ്ടെത്തും.
- Log in to post comments