മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റ്: ഒരുക്കങ്ങള്‍ വിലയിരുത്തി
ഇടുക്കി മെഡിക്കല്‍ കോളേജാശുപത്രിയില്‍ തയാറാകുന്ന ഡയാലിസിസ് യൂണിറ്റിന്റെയും ബ്ളഡ് ബാങ്കിന്റെയും ഉദ്ഘാടനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സ്വാഗതസംഘം യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജൂലായ് 14ന് ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളുടെയും ഉദ്ഘാടനം ഇതോടൊപ്പം നടത്തും. ഡയാലിസിസ് യൂണിറ്റ്, ബ്ളഡ് ബാങ്ക് എന്നിവ കൂടാതെ ഐസിയു, പിസിആര്‍ ലാബ്, കാന്റീന്, റോഡ്, വെയിറ്റിംഗ് ഷെഡ്, മോര്‍ച്ചറി നവീകരണം എന്നിവ ഇതിലുള്‍പ്പെടുന്നു. യോഗത്തില്‍ റോഷി അഗസ്റ്റിന് എം എല്‍ എ, ആശുപത്രി വികസന സമിതി അംഗങ്ങളായ സിവി വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, ജോയ് വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, സാജന് കുന്നേല്‍ തുടങ്ങിയവരും ആര്‍ഡിഒ അതുല്സ്വാമിനാഥന്, ഡിഎംഒ ഡോ. എന്‍. പ്രിയ, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, ആര് എം ഒ ഡോ. അരുണ്‍കുമാര്‍ മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ കക്ഷി രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments