Skip to main content
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ പാക്കിങ് ജോലികള്‍ തൊടുപുഴ ഗവ. വൊക്കേഷഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്നു

വിദ്യാർഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി

 

സ്കൂളിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കായി ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തൊടുപുഴ നഗരസഭയിൽ തുടങ്ങി. 
പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുക. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് ഭക്ഷ്യ കിറ്റ് വിതരണ പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭ അതിർത്തിയിലെ 15 സ്കൂളുകളിലായി 2972 വിദ്യാർഥികൾക്ക് പദ്ധതി പ്രകാരം കിറ്റ് ലഭിക്കും. പ്രി- പ്രൈമറി 80, എൽ.പി. - 1468, യു.പി. - 1424 എന്നിങ്ങനെയാണ് കിറ്റുകൾ തയ്യാറാക്കുന്നത്.
സപ്ളൈക്കോയുടെ ഉത്തരവാദിത്വത്തിൽ തൊടുപുഴ ഗവ. വൊക്കേഷഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് കിറ്റുകളുടെ പാക്കിങ് ജോലികൾ നടത്തുന്നത്. തൊടുപുഴ പീപ്പിൾ ബസാർ, സൂപ്പർ മാർക്കറ്റ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിലെ ജീവനക്കാരാണ് കിറ്റുകൾ തയ്യാറാക്കുന്നത്.

കടല - 500 ഗ്രാം, ചെറുപയർ - 500 ഗ്രാം (യു.പി. 1 കിലോഗ്രാം), തുവരപ്പരിപ്പ് - 500 ഗ്രാം (യു.പി. 1 കിലോഗ്രാം), മുളക് പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ആട്ട 1 കിലോഗ്രാം, പഞ്ചസാര 1 കിലോഗ്രാം, ഉപ്പ്‌ 1 കിലോഗ്രാം, അരി പ്രി. പ്രൈമറി (1.2 കിലോഗ്രാം), എൽ.പി. (4 കിലോഗ്രാം), യു.പി. (6 കിലോഗ്രാം) എന്നിവയാണ് കിറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ മൂന്നിന് തുടങ്ങിയ പാക്കിങ് പൂർത്തിയതിനെ തുടർന്ന് കിറ്റുകൾ സ്കൂളുകളിൽ എത്തിച്ച് നൽകി തുടങ്ങി.

date