എം.ബി.എ, പി.ജി.ഡി.എം വിദ്യാർഥികൾക്ക് ഐ.എം.ജിയിൽ ഇന്റേൺഷിപ്
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.ബി.എ, പി.ജി.ഡി.എം കോഴ്സ്കൾക്ക് പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ.എം .ജി ) ഇന്റേൺഷിപ് പരിപാടി നടത്തുന്നു. ഐ.എം.ജി ഓഫീസിലാണ് പരിശീലനം നൽകുക.
സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ നടപ്പാക്കുന്ന പരിശീലന പരിപാടികളുടെ രൂപരേഖ, നിർവഹണം, മൂല്യനിർണയം എന്നിവയെക്കുറിച്ചും എം.ബി.എ, പി.ജി.ഡി.എം അവസാന വർഷ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വേദി ഒരുക്കുകയാണ് ഇന്റേൺഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടു മാസമാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പതിനായിരം രൂപ പ്രതിമാസ അലവൻസ് ലഭിക്കും. ഐ. എം.ജിയുടെ ഫാക്കൽറ്റിയുടെ മേൽനോട്ടത്തിലാണ് പരിശീലനം. ഇന്റേൺഷിപ്പ് പൂർത്തിയാക്കുമ്പോൾ ഓരോ വിദ്യാർത്ഥിയും അവർക്കു നൽകിയിട്ടുള്ള വിഷയത്തിൽ ഒരു അസൈൻമെന്റ് റിപ്പോർട്ട് നൽകണം. കൂടാതെ പരിശീലന പരിപാടിയിൽ നിന്ന് അവർക്കു ലഭിച്ച അനുഭവജ്ഞാനത്തെ കുറിച്ചുള്ള പ്രതികരണവും നൽകണം. പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
ഇന്റേൺഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഐ.എം.ജിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ള വിദ്യാർഥികൾ വ്യക്തിവിവരണ രേഖ (resume ) ഡയറക്ടർ , ഐ.എം.ജി, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയയ്ക്കുകയോ, നേരിട്ട് ഐ.എം.ജി ഓഫീസിൽ എത്തിക്കുകയോ ചെയ്യണം.
- Log in to post comments