Skip to main content

എം. ബി.എ ഓൺലൈൻ ഇന്റർവ്യൂ എട്ടിന് 

 

സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർഡാമിൽ ഉള്ള കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെൻറ്ൽ  ( കിക്മ) 2020-22 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക്   ജൂലൈ 8 (ബുധൻ) രാവിലെ 10 മണി മുതൽ ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നു.

 

കെ മാറ്റ് (KMAT)പരീക്ഷ എഴുതിയിട്ടുള്ളവർക്കും, സീ മാറ്റ് അല്ലെങ്കിൽ ക്യാറ്റ്  (CMAT/CAT)യോഗ്യത നേടിയിട്ടുള്ളവർക്കും ഈ ഓൺലൈൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി ,എസ്ടി ,ഒഇസി വിഭാഗങ്ങൾക്ക് സർക്കാരിനെയും,കേരള യൂണിവേഴ്‌സിറ്റി യുടെയും നിബന്ധനകൾക്ക് വിധേയമായി ആയി ഫീസ് ആനുകൂല്യം ലഭ്യമാണ്.

അപേക്ഷകർ ഇൻറർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക് : https://meet.google.com/jwu-riqf-tnv

കൂടുതൽ വിവരങ്ങൾക്ക് 8547618290.

 

പി.എൻ.എക്സ്. 2415/2020

date