Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 08-07-2020

മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത പെന്‍ഷന്‍ ഉപഭോക്താക്കള്‍ അക്ഷയ കേന്ദ്രം മുഖേന എത്രയും പെട്ടെന്ന് മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  മസ്റ്ററിംഗ് ചെയ്തവര്‍ക്ക് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ.  ഫോണ്‍: 0497 2705197

ഓണ്‍ലൈന്‍ ടെന്‍ഡര്‍
കണ്ണൂര്‍ ആര്‍ എം എസില്‍ നിന്നും തളിപ്പറമ്പ് കരിമ്പത്തുള്ള എക്സ്‌ക്ലൂസീവ് എം  എംഎസിലേക്ക്  തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിനായി് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടെണ്ടര്‍ ക്ഷണിച്ചു. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നിന്നും   കരാര്‍ അടിസ്ഥാനത്തില്‍ 2020-2022 കാലയവിലേക്കാണ് വാഹനം വാടകയ്ക്ക് എടുക്കുന്നത്. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 5ന് ഒരു മണിക്ക് മുമ്പായി http://eprocure.gov.in എന്ന വെബ്‌സെറ്റില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:  04972 708125.

ഭരണാനുമതിയായി
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ വിനിയോഗിച്ച് തോട്ടട ഹൈവേ നാഷണല്‍ ക്ലബ് റോഡ് ഇന്റര്‍ലോക്ക് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

വാഹന ലേലം
കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഔദ്യോഗിക വാഹനമായ മഹീന്ദ്ര ജീപ്പ്  ജൂലൈ 22 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2700091.

പഠനമുറി; അപേക്ഷ ക്ഷണിച്ചു
കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയില്‍ ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു തലം വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷികവരുമാനമുള്ളതും, സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നതും, 800 സ്‌ക്വയര്‍ഫീറ്റ് വരെ വിസ്തീര്‍ണ്ണമുള്ള വീടുകളില്‍ താമസിക്കുന്നതുമായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠന മുറിയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 30 വരെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 8547630092.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൂത്തുപറമ്പ് ഗവ.ഐ ടി ഐ യില്‍ ഫിറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ജൂലൈ 22 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും.  മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ നിശ്ചിത ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഈ ട്രേഡില്‍ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.  നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0490 2364535

date