Post Category
പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി. വിദ്യാർത്ഥികൾക്കുള്ള 2020-21 വർഷത്തേക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അർഹരായ കുട്ടികൾ ജൂലൈ 31 നകം www.egrant.kerala.gov.in എന്ന സ്ക്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
date
- Log in to post comments