Post Category
കെട്ടിടമുറികൾ വാടകയ്ക്ക്: ക്വട്ടേഷനുകൾ ക്ഷണിച്ചു
പെരിഞ്ഞനം പഞ്ചായത്തിനു കീഴിലെ മൂന്നുപീടിക ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിട മുറികൾ വാടകക്കെടുത്ത് ഉപയോഗിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. മൂന്നുപീടിക ബീച്ച് റോഡിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിലെ മുറികൾ 2020 ആഗസ്റ്റ് 8 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലാണ് വാടകയ്ക്ക് നൽകുന്നത്. ഓരോ കെട്ടിട മുറികൾക്കും പ്രത്യേകം ക്വട്ടേഷനുകൾ സമർപ്പിക്കണം. ക്വട്ടേഷനൊപ്പം ഓരോ മുറിക്കും 10,000 രൂപ വീതം ഡെപ്പോസിറ്റ് അടച്ച രസീതും വെക്കണം. ജൂലൈ 14ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ക്വട്ടേഷനുകൾ പഞ്ചായത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് പെരിഞ്ഞനം പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments