Skip to main content

പൊരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു

ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, റൂറൽ എസ് പി ആർ വിശ്വനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്ലൂയിസ് ഗേറ്റ് തുറന്നത്. ഡാമിലേക്കുളള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിരപ്പ് 420 മീറ്ററിനും 419 മീറ്ററിനുമിടയിൽ ക്രമീകരിക്കുന്നതിനായാണ് സ്ലൂയിസ് ഗേറ്റ് തുറന്നത്. കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ്, അതിരപ്പിളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജു വാഴക്കാല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വർഗ്ഗീസ് തുടങ്ങിയവരും സംബന്ധിച്ചു.

date