എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവ 2020 സെപ്റ്റംബര്‍ 30 വരെ www.eemployment.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ അപേക്ഷപ്രകാരം രജിസ്ട്രേഷന് പുതുക്കല്‍ ടെലഫോണ്‍/ഇ-മെയില്‍ വഴിയും ചെയ്യാം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഒക്ടോബര്‍ മാസം മുതല്‍ 2020 ഡിസംബര്‍ 31 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനയ്ക്ക് ഹാജരാക്കിയാല്‍ മതി. 2019 ഡിസംബര്‍ 20ന് ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.
2020 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ രജിസ്ട്രേഷന് പുതുക്കേണ്ട വര്‍ക്ക് 2020 ഡിസംബര്‍ 31 വരെ രജിസ്ട്രേഷന് പുതുക്കല്‍ അനുവദിക്കും. 2019 മാര്‍ച്ചിന് ശേഷമോ രജിസ്ട്രേഷന് പുതുക്കേണ്ട പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം 2020 ഡിസംബര്‍ 31 വരെ ലഭിക്കും.
ശരണ്യ, കൈവല്യ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികളുടെ വായ്പാതിരിച്ചടവ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം ലഭിച്ചവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭിക്കുമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ ആര് അശോക് കുമാര്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ 0474-2746789(ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്) deeklm.emp.lbr@kerala.gov.in , 0474-2515060(പരവൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്) teeprvr.emp.lbr@kerala.gov.in എന്നീ നമ്പരുകളിലും ഇ-മെയിലിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 1823/2020)
- Log in to post comments