Skip to main content

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍  ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും കൊതുക് നിവാരണത്തിനായി ഇന്ന് (ജൂലൈ ഒന്‍പത്) ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാഗികമായി അടച്ച സര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങളില്‍ കൂത്താടികളുടെ സാന്നിധ്യം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും ഉറവിട നശീകരണ ക്യാമ്പയിന്‍ ഏറ്റെടുത്ത് നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

date