Skip to main content

ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് വിലക്ക്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയതായി  ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.
വേങ്ങരയിലെ റോഡുകളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകും
വേങ്ങര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തികള്‍  ഉടന്‍ പൂര്‍ത്തിയാകുമെന്ന് അഡ്വ. കെ.എന്‍.എ  ഖാദര്‍ എം.എല്‍.എ അറിയിച്ചു. വേങ്ങരയില്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.  അച്ചനമ്പലം -കൂരിയാട് -വേങ്ങര, ഒതുക്കുങ്ങല്‍- വേങ്ങര റോഡ്, കോട്ടക്കല്‍ -പറപ്പൂര്‍ റോഡ്, മലപ്പുറം ലിങ്ക് റോഡ് വേങ്ങര, വേങ്ങര -അച്ചനമ്പലം, അച്ചനമ്പലം -കൂരിയാട്-വേങ്ങര, എടരിക്കോട് -പറപ്പൂര്‍ -വേങ്ങര റോഡ്, വേങ്ങര -കച്ചേരിപ്പടി -കക്കാടംപുറം റോഡ്, വേങ്ങര -അച്ചനമ്പലം റോഡ്, കുഴിപ്പുറം -ആട്ടീരി -കോട്ടക്കല്‍ റോഡ്, കക്കാടംപുറം ഡ്രൈനേജ്  തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കുന്നത്. മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തികളോടൊപ്പം നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ പ്രവൃത്തികളും പൂര്‍ത്തിയാക്കും.
യോഗത്തില്‍ പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പി  മുഹമ്മദ് അഷ്റഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ മുഹമ്മദ് ഷാഫി,  അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.സിദ്ദിഖ് ഇസ്മായില്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സമീര്‍ ബാബു,  ഊരാളുങ്കല്‍ സൊസൈറ്റി എഞ്ചിനീയര്‍ നിജില്‍ എന്നിവര്‍  പങ്കെടുത്തു.
 

date