Skip to main content

പീരുമേട് താലൂക്ക്തല വായനാപക്ഷാചരണ പരിപാടികള്‍ സമാപിച്ചു

പീരുമേട് താലൂക്ക്തല വായനാപക്ഷാചരണപരിപാടികള്‍ സമാപിച്ചു.കുമളി പളിയക്കുടി അക്ഷര ജ്യോതി ട്രൈബല്‍ ലൈബ്രറിയില്‍ നടന്ന സമാപന സമ്മേളനം ഇടുക്കി ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു.പുതിയ ലോകത്തെ വായനയുടെ പ്രാധാന്യം ആര്‍ തിലകന്‍ ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു.പീരുമേട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് എം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പളിയക്കുടിയിലെ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ ആദരിച്ചു. പളിയക്കുടി ട്രൈബല്‍ ലൈബ്രറി പ്രസിഡന്റ് അരുണ്‍ എ, റേഞ്ച് ഓഫീസര്‍ അജിത്ത് കുമാര്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മോഹനന്‍ പി എന്‍, ജോയിന്റ് സെക്രട്ടറി അഭിലാഷ് കെ ബി, ഇ ഡി സി സെക്രട്ടറി ടി സി രാജു, ഊരുമൂപ്പന്‍ എ അരുവി, ഇ ഡി സി ചെയര്‍മാന്‍ സുജിത ദീപക്, ലൈബ്രറി സെക്രട്ടറി ചിഞ്ചുമോള്‍ എം തുടങ്ങിയവര്‍ സംബന്ധിച്ചു.വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളില്‍ അറിവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്  ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു.മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

date